വനിതകൾക്ക് അവധിക്കാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: കൈമനം ഗവ: വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന അവധിക്കാല കോഴ്‌സുകളായ അപ്പാരൽ ഡിസൈനിംഗ് (തയ്യൽ അറിയാവുന്നവർക്ക്) ഹാൻഡ് എംബ്രോയിഡറി, ബീഡ്‌സ് ആന്റ് സ്വീക്വൻസ് വർക്ക്, സാരി ഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, മെഷീൻ മെക്കാനിസം എന്നിവയിലേക്കുള്ള പ്രവേശനത്തിന് യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധിയില്ല. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും അപ്പാരൽ & ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായി ബന്ധപ്പെടുക.

ഫോൺ: 9400333230, 7560972412.

Share: