സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍

Share:

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവനന്തപുരം കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് കോഴ്സ്, ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സ്, ആറ് മാസത്തെ ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്(റഗുലര്‍/ ഈവനിംഗ്), മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി എന്നിവയ്ക്ക് പ്ലസ്ടുവാണ് യോഗ്യത.

അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് (റഗുലര്‍/ഈവനിംഗ്) എസ്.എസ്.എല്‍.സിയാണ് യോഗ്യത.

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10.

ഫോണ്‍ 0471-2721917, 8547720167, 9388942802.

Share: