സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

Share:

കൊല്ലം ജില്ലയിലെ കുമ്മിള്‍ ഗ്രാമ പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐല്‍ 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ്, അപേക്ഷ ഫാറം എന്നിവ www.det.kerala.gov.in ല്‍ ലഭ്യമാണ്.

അപേക്ഷകരുടെ സൗകര്യാര്‍ത്ഥം ഐ.ടി ഐ യില്‍ ഹെല്‍പ്പ് ഡസ്‌ക്കും പ്രവര്‍ത്തിക്കും. 14 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് ജയിച്ചവര്‍ക്കും, പ്ലസ് ടു പാസായവര്‍ക്കും തെരഞ്ഞെടുക്കാവുന്ന ട്രേഡുകള്‍ ഐ.ടി.ഐ യില്‍ ലഭ്യമാണ്.

Share: