വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

സൈബര്‍ശ്രീ കേന്ദ്രത്തില്‍ സോഫ്റ്റ്‌വേയര്‍ വികസനം, സോഫ്റ്റ്‌സ്‌കില്‍ പരിശീലനം എന്നിവയിലെ ഒഴിവുകളിലേക്കുള്ള വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് മൂന്നിന് നടക്കും. സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദമോ എം.സി.എ/എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ നേടിയവരെയാണ് പരിഗണിക്കുന്നത്. മൂന്നു മാസത്തെ സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ പാസ്സായവര്‍ക്കും എന്‍ജിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് മൂന്നിനു രാവിലെ 10 ന് സൈബര്‍ശ്രീ സെന്ററില്‍ എത്തിച്ചേരണം. വിലാസം- സി-ഡിറ്റ്, പൂര്‍ണിമ ടി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014. ഫോണ്‍- 04712323949

Share: