കോച്ചിംഗ് കം ഗൈഡന്‍സ്

Share:

നാഷണല്‍ എംപ്ലോയ്‌മെൻറ് സര്‍വ്വീസ് വകുപ്പിൻറെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എന്ന സ്ഥാപനം 2018-19 അധ്യയനവര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്, കമ്പ്യൂട്ട ര്‍ വേഡ് പ്രോസസിംഗ് , സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും പ്ലസ് ടു യോഗ്യതയുള്ളവരും 18നും 30നും മധ്യേ പ്രായമുള്ള പട്ടി കജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം അപേക്ഷകര്‍ .

കമ്പ്യൂട്ട ര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍), ഷോര്‍ട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോവര്‍) മലയാളം(ലോവര്‍) എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ.ജി.ടി.ഇ പരീക്ഷക്ക് പ്രാപ്തരാക്കുതോടൊപ്പം ഇന്‍ഫോ പാര്‍ക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്യേകം പരിശീലനം നല്‍കും .

പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപന്റും പഠനോപകരണങ്ങളും യാത്രാ ഇളവ് ലഭിക്കുതിനുള്ള സഹായവും നല്‍കും.

താല്‍പര്യമുള്ളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി, എസ്.റ്റി, എറണാകുളം, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം , കൊച്ചി-682016 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മെയ് 30.
വിശദ വിവരങ്ങള്‍ 0484-2312944 എ നമ്പരിൽ ലഭിക്കും.

 

Share: