അതിഥി അധ്യാപക ഒഴിവ്: അഭിമുഖം 25-ന്

Share:

കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്കായുളള ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലെ ഫിസിക്‌സ് വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 25-ന് രാവിലെ 10.30 ന് നടക്കും.

യോഗ്യത എം.എസ്.സി ഫിസിക്‌സ് പ്രവൃത്തി പരിചയം അഭികാമ്യം.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക

Share: