ജേണലിസം പഠനത്തിന് തിരുവനന്തപുരത്ത് സീറ്റുകള്‍ ഒഴിവ്

Share:

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ , തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം .

പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് , പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

അവസാന തീയതി ഒക്ടോബര്‍ 30.

വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2ിറ ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

വിശദ വിവരങ്ങള്‍ക് ബന്ധപ്പെടുക: 9544958182 , 8137969292

Share: