കെ.എ.എസ് സൗജന്യ പരിശീലനം

262
0
Share:

സംസ്ഥാനത്തെ ന്യൂനപക്ഷ മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗജന്യ കെ.എ.എസ് പരിശീലനം നൽകുന്നു.

ഇന്ത്യൻ പൊളിറ്റി, ഇന്ത്യ ചരിത്രം, കേരള ചരിത്രം, ഇന്ത്യൻ ഇക്കോണമി ആൻഡ് പ്ലാനിംഗ്, സയൻസ് ആൻഡ് ടെക്‌നോളജി, മലയാളം, ഇംഗ്ലീഷ് എന്നിവയിലായിരിക്കും പരിശീലനം. മത്സരപരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

താത്പര്യമുള്ള ബിരുദധാരികൾ സംസ്ഥാനത്തെ കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തുമായി ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in

ഫോൺ: 0471-2300523, 2302090.

Share: