രാജഗിരി കോളേജില്‍ സൗജന്യ തൊഴില്‍ പരിശീലനം

Share:

കൊച്ചി: കുടുംബശ്രീയുടെ സഹകരണത്തോടെ കളമശേരി രാജഗിരി കോളേജില്‍ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളിലെ 18-35 ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. ന്യൂനപക്ഷ, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.

ഫ്രണ്ട് ഓഫീസ് കം റിസപ്ഷനിസ്റ്റ്, റീട്ടെയില്‍ സ്റ്റോര്‍ മാനേജര്‍, ജനറല്‍ മേസണ്‍, സെയില്‍സ് അസോസിയേറ്റ്‌സ്, ഹൗസ് കീപ്പിംഗ് അറ്റന്‍ഡന്റ്, സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ കോഴ്‌സുകളിലാണ് പരിശീലനം.

കമ്പ്യൂട്ടര്‍ കോഴ്‌സ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുത്തി മൂന്നു മുതല്‍ ആറുമാസം നീളുന്ന സൗജന്യ പരിശീലനത്തിനുശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലിയും ഉറപ്പു വരുത്തുന്നു. പരിശീലന കാലയളവില്‍ ദിവസേന 125 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8129947120, 8086419550.

Share: