തയ്യല്‍ പരിശീലനം

Share:

കണ്ണൂര്‍ : കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള ടെക്സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസ് നടത്തുന്ന രണ്ടുമാസം ദൈര്‍ഘ്യമുള്ള ഡ്രസ് ഡിസൈനിങ് / തയ്യല്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് മുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ കണ്ണൂര്‍ മരയ്ക്കാര്‍ കണ്ടിയിലുള്ള പവര്‍ലൂം സര്‍വ്വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡിന്റെയും എസ് എസ് എല്‍ സി ബുക്കിന്റെയും പകര്‍പ്പും  പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 0497 2734950.

Share: