ജൈവവൈവിധ്യ വിഷയത്തില്‍ പരിശീലന പരിപാടി

67
0
Share:
കേരള വന ഗവേഷണ സ്ഥാപനം ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബയോളജി അധ്യാപകര്‍ക്ക്  ജൈവവൈവിധ്യ വിഷയത്തിലും, വിദ്യാലയ പരിസര ജൈവവൈവിധ്യ സംരക്ഷണത്തിന് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും പരിശീലനം നല്‍കും. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിക്ക് ശേഷം ജൈവ വൈവിധ്യ മാറ്റങ്ങളെ ക്രോഡീകരിക്കുന്നതിനും പ്രകൃതി സംരക്ഷണത്തില്‍ ഊന്നി പഞ്ചായത്ത്തല പരിപാടികളില്‍ വിദ്യാലയങ്ങളുടെ പങ്കാളിത്ത നിര്‍വഹണത്തിനുള്ള വിഷയങ്ങളും പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ ജില്ലയില്‍ നിന്നും 20 അധ്യാപകര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9562110010, 9495694809
Share: