പരിശീലനത്തിന് അപേക്ഷിക്കാം

Share:

കൊല്ലം: വിമുക്ത ഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകള്‍ക്കും ആരോഗ്യ വകുപ്പിന്റെ വിവിധ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഒക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ ജയം.

തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറുശി, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ജെ പി എച്ച് എന്‍ ട്രെയിനിംഗ് സെന്ററുകളിലാണ് പരിശീലനം.

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അസല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും നഴ്‌സിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയയ്ക്കണം. അയച്ചതിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ജില്ലാ സൈനികക്ഷേമ ഓഫീസറില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ ഡയറക്‌ട്രേറ്റ്, തിരുവനന്തപുരം-33 വിലാസത്തില്‍ ആഗസ്റ്റ് 27 നകം നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

Share: