റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലനങ്ങൾ

Share:

തിരുഃ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻറെ ഫിനിഷിങ് സ്കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും.

ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രമുള്ള കോഴ്സിന് 100 ശതമാനം പ്ലേസ്മെൻറ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിലേക്കും, ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.

വിശദവിവരങ്ങൾക്ക്: 0471 – 2365445, 9496015002, www.reach.org.in

Share: