സൗജന്യ തൊഴിൽ പരിശീലനം

Share:

എറണാകുളം : സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഭിന്നശേഷിക്കാർക്ക് ഏകദിന സൗജന്യ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ആദ്യ ബാച്ച് പരിശീലനം ഒക്ടോബർ 14ന് രാവിലെ കളമശേരി ക്യാമ്പസിൽ രാവിലെ 9.30ന് ആരംഭിക്കും. ഇതിലേക്കായി അപേക്ഷ സ്വീകരിച്ച് തയാറാക്കിയ ലിസ്റ്റിൽ നിന്ന് ആദ്യത്തെ 30 പേർക്കാണ് ഒക്ടോബർ 14ന് ട്രെയിനിങ് നൽകുന്നത്. തുടർന്ന് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ട ഭിന്നശേഷിക്കാരുടെയും സ്ഥാപനത്തിൻ റെ യും സൗകര്യമനുസരിച്ച് മറ്റുള്ളവർക്ക് കൂടി പരിശീലന പരിപാടി സംഘടിപ്പിക്കും.

Share: