സൈബര്‍ശ്രീയില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷിക്കാം

Share:

സി-ഡിറ്റ് സൈബര്‍ശ്രീ സെന്‍ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ പാസായവര്‍/ പ്രസ്തുത കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്) പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 26 നും മധ്യേ.

തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്‍റ് ലഭിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും അപേക്ഷയും ഈ മാസം 20ന് മുമ്പ് സൈബര്‍ശ്രീ സെന്‍റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കാം. ഫോണ്‍ : 04712323949

Share: