ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ : ഇന്റര്‍വ്യൂ ആറിന്

Share:

തിരുവനന്തപുരം ചാക്ക ഗവ. ഐ.റ്റി.ഐയില്‍ റ്റൂള്‍ & ഡൈമേക്കര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്, വെല്‍ഡര്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം.

യോഗ്യത: എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി റ്റൂള്‍ & ഡൈമേക്കര്‍ ട്രേഡിലേക്ക് എന്‍.റ്റി.സി/എന്‍.എ.സി നേടിയിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

Share: