മെയില്‍ മേട്രണ്‍ ഒഴിവ്

Share:

തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക്  എട്ടിന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും.

എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.

പ്രതിദിനം 645 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 17415 രൂപ ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് ബയോഡാറ്റ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ടെത്തണം. ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കാന്‍ തയ്യാറായിരിക്കണം.

Share: