‘ടെലിഫോണ്‍ വ്യക്തിത്വം’ സൃഷ്ടിക്കുക

Share:
Personality development

എം ആർ കൂപ്മേയർ                                                            പരിഭാഷ : എം ജി കെ നായർ

നിങ്ങളുടെ വിജയം ഉടന്‍ അനേകമടങ്ങാക്കാന്‍ ഒരു മാർഗ്ഗമിതാ!

“ഇതാ സഹായം!” എന്ന എന്‍റെ ഗ്രന്ഥത്തില്‍ ഒരു കാന്തിക വ്യക്തിത്വം എങ്ങനെ വികസിപ്പിക്കമെന്നു പഠിപ്പിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്.

ഈ പുസ്തകത്തില്‍, ഈ അദ്ധ്യായത്തില്‍, എങ്ങനെ ഒരു ‘കാന്തിക ടെലിഫോണ്‍’ വ്യക്തിത്വം വികസിപ്പിച്ചെടുക്കുകയെന്നത് യാദൃശ്ചികമായ ഒന്നല്ല. ടെലിഫോണ്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ ബിസിനസ്സിലെ നിങ്ങളുടെ വിജയം വളരെയേറെ വര്‍ദ്ധിപ്പിക്കാം: നഗരകാര്യങ്ങളിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാം; നിങ്ങളുടെ വ്യക്തിപരമായ പ്രശസ്തി വര്‍ദ്ധിപ്പിക്കാം.

ടെലിഫോണ്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ ഇതുവരെ ഒരു വിദഗ്ദ്ധന്‍ ആയിട്ടില്ലെങ്കില്‍, ഇപ്പോള്‍ ഉപയോഗിക്കുന്നതിന്‍റെ മുന്നിരട്ടിയെങ്കിലും ടെലിഫോണ്‍ നിങ്ങള്‍ ഉപയോഗിക്കണമെന്നത് ന്യായയുക്തം മാത്രമാണ്. ഒരു പക്ഷെ, അതിനേക്കാള്‍ വളരെക്കൂടുതല്‍!

മുന്നിരട്ടിപ്രാവശ്യം നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആരെയാണ് ടെലിഫോണ്‍ ചെയ്യുന്നത്?

ടെലിഫോണ്‍ കാള്‍ മൂന്നുമടങ്ങായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം ലളിതമായ, തെളിയിക്കപ്പെട്ട ഒരു വിജയമാര്‍ഗ്ഗമാണ്.

നിങ്ങള്‍ ഇപ്പോഴുള്ളതിന്‍റെ മൂന്നിരട്ടി ടെലിഫോണ്‍ കാള്‍ ലക്ഷ്യമിടുക – അല്ലെങ്കില്‍ അതില്‍ കൂടുതല്‍. ഇപ്പോള്‍ നിങ്ങള്‍ വളരെക്കുറച്ച് കാള്‍ മാത്രമേ വിളിക്കുന്നുള്ളൂവെങ്കില്‍.

നിങ്ങള്‍ വിളിക്കാന്‍ സ്വയം തീരുമാനിച്ചിട്ടുള്ള ടെലിഫോണ്‍ നമ്പരുകള്‍ ഒരു ഷീറ്റ് പേപ്പറിന്‍റെ മുകളില്‍ എഴുതുക.

അടുത്ത വരിയില്‍ ആഴ്ചയും തീയതിയും എഴുതുക. ടെലിഫോണ്‍ ചെയ്യുന്ന ഓരോ അവസരത്തിലും ആ വരിയില്‍ തീയതിക്കുശേഷം ഓരോ അടയാളം ഇടുക. ലക്ഷ്യം നേടുമെന്ന് ഉറച്ച തീരുമാനം എടുക്കുക. ലക്ഷ്യം വളരെ വലുതാകരുത് – ഒരു ഭാരമായിത്തീരത്തക്കതുപോലെ അല്ലെങ്കില്‍ സമയനഷ്ടം ഉണ്ടാക്കത്തക്ക വിധത്തില്‍ അതുമല്ലെങ്കില്‍ നിങ്ങളൊരു ‘ടെലിഫോണ്‍ ശല്യം’ ആയിത്തീരത്തക്ക വിധത്തില്‍ ഒരേ വ്യക്തിയെത്തന്നെ വീണ്ടും വീണ്ടും വിളിക്കുന്നതിലൂടെ.

ടെലിഫോണ്‍ വിളിക്കുന്നതിന് നിശ്ചയിച്ച ലക്ഷ്യം, മാറ്റിവച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കാളുകള്‍ വിളിക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കും. (ഈ വാചകം എന്‍റെ തന്നെ ലക്ഷ്യത്തെ ഓര്‍മ്മിപ്പിച്ചു – മാറ്റിവച്ചിരുന്ന മൂന്നു കാളുകള്‍ ഞാന്‍ വിളിച്ചു! നന്ദി പറയാന്‍)

നിങ്ങള്‍ നിശ്ചയിച്ച ലക്ഷ്യം, നിങ്ങള്‍ വിളിക്കേണ്ട കൂടുതല്‍ ആളുകളെപ്പറ്റി നിങ്ങളെ ഓര്‍മ്മിപ്പിക്കും – അഥവാ ഈ അദ്ധ്യായത്തില്‍ പിന്നീടുപറയുന്ന കാരണങ്ങളാല്‍ വിളികള്‍ നടത്താന്‍ കഴിയും. റഫറന്‍സ് സൗകര്യത്തിനുവേണ്ടി സൂക്ഷിക്കുന്ന അക്ഷരമാലാ ക്രമത്തിലുള്ള നിങ്ങളുടെ ഡയറക്ടറിക്കു പുറമേ പേരുകളും ഫോണ്‍ നമ്പരുകളുമുള്ള മറ്റൊരു പട്ടിക കൂടിയുണ്ടാക്കുക. ഡയറക്ടറിക്കു പുറമേ പേരുകളും ഫോണ്‍ നമ്പരുകളുമുള്ള മറ്റൊരു പട്ടിക കൂടിയുണ്ടാക്കുക. ഡയറക്ടറി ഈ ഉദ്ദേശ്യത്തിനു പറ്റിയതല്ലാത്തതിനാല്‍ അത് ഈ കാര്യത്തിനുപയോഗിക്കരുത്. ആവശ്യമായ വലിപ്പത്തിലുള്ള ഒരു പേജില്‍ പേരുകളും ഫോണ്‍ നമ്പരുകളും എഴുതി ദിവസേന വിളിക്കേണ്ട ഫോണ്‍കോള്‍ ക്വോട്ടോ ഷീറ്റിനോടൊപ്പം കാണത്തക്ക വിധം വെയ്ക്കുക.

ഇനി….. നിങ്ങളുടെ ടെലിഫോണിനെ നിങ്ങളുടെ നന്മകള്‍ പ്രക്ഷേപണം ചെയ്യുന്ന മൈക്രോഫോണ്‍ ആയികരുതുക. ഓരോ ടെലിഫോണ്‍ വിളിയും നിങ്ങളുടെ മാത്രം വ്യക്തിപരമായ നന്മയുടെ പ്രക്ഷേപണമായി മാറ്റുക.

വ്യക്തിപരമായല്ലാതെ അനേകമാളുകളില്‍ എത്തിച്ചേരുന്ന റേഡിയോ പ്രക്ഷേപണത്തില്‍ നിന്നും വ്യത്യസ്ഥമായി, നിങ്ങളുടെ സ്വകാര്യ പ്രക്ഷേപണം ഒറ്റക്കൊറ്റക്ക് പ്രത്യേക വ്യക്തികളില്‍ എത്തിച്ചേരുന്നതാണ്; അതിനൊരു പരമമായ ലക്ഷ്യമുണ്ടായിരിക്കണം – അതുള്‍പ്പെടുന്ന ‘കൊച്ചുവര്‍ത്തമാന’ത്തിനു പുറമേ.

നിങ്ങള്‍ വിളിച്ചതുകൊണ്ട് മറ്റുള്ളവര്‍ക്ക് “കൂടുതല്‍ സുഖാനുഭൂതി” ഉണ്ടാക്കുകയെന്നതാണ് നിങ്ങളുടെ പ്രക്ഷേപണത്തിന്‍റെ പരമോദ്ദേശ്യങ്ങളില്‍ ഒന്ന് –
ഫോണ്‍ ചെയ്തതുകൊണ്ടല്ല, ഫോണ്‍ ചെയ്തപ്പോള്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നു വേണം കൂടുതല്‍ സുഖാനുഭൂതി ഉളവാക്കാന്‍.

( തുടരും) www.careermagazine.in

Share: