ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ്

Share:

പാലക്കാട് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
ശമ്പളം : 45600-95600 രൂപ.
പ്രായം : 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻറ്എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൌൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്.

Share: