ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ അവസരം

585
0
Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഹാല്‍ദിയ റിഫൈനറിയില്‍ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്‍റിസ് (15), ടെക്നീഷ്യന്‍ അപ്രന്‍റിസ് /അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (55)എന്നീ തസ്തികകളിലാണ് ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നീ വകുപ്പുകളിലാണ് നിയമനം നടക്കുക.
യോഗ്യത: ട്രേഡ് അപ്രന്‍റിസ് -ബി.എസ്സി ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ മെട്രിക്കുലേഷനുശേഷം രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്.
ടെക്നീഷ്യന്‍ അപ്രന്‍റിസ്- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ/കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ്. 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍.
പ്രായപരിധി: മാര്‍ച്ച് 31 അടിസ്ഥാനത്തില്‍ 18നും 24നുമിടയില്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി/എസ്.ടി അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.iocl.com വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സാധാരണ പോസ്റ്റായി ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഹാല്‍ദിയ റിഫൈനറി, പൂര്‍വ മേദിനിപുര്‍, പശ്ചിമബംഗാള്‍, പിന്‍-721 606 എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് പരസ്യ നമ്പറും ട്രേഡും വ്യക്തമാക്കണം. അവസാന തീയതി മേയ് 20.
കൂടുതൽ വിവരങ്ങള്‍ക്ക് : www.iocl.com

Share: