അസി. പ്രൊഫസർ ഇൻറർവ്യു

Share:

കണ്ണൂർ: ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം അസിസ്റ്റൻറ് പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഇൻറർവ്യു നടത്തുന്നു.

അതാത് വിഷയങ്ങളിൽ 55 % മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവർക്ക് മുൻഗണന.

അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇംഗ്ലീഷ് വിഷയത്തിന് ജൂലൈ 27 ന് രാവിലെ 11 മണിക്കും, മലയാളത്തിന് 30 ന് രാവിലെ 11 മണിക്കും ഹിന്ദി 30ന് ഉച്ച രണ്ട് മണിക്കും ഇന്റർവ്യൂവിന് ഹാജരാവണം.

ഫോൺ: 0460 2206050, 8547005048.

Share: