മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സ്

Share:

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു.

വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ലഭിക്കും. പ്ലസ്ടു / ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ് / ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത.

ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കുമെന്ന് എസ്.ആർ.സി ഡയറക്ടർ അറിയിച്ചു.

അപേക്ഷകർ സ്റ്റഡി സെൻററുമായി ബന്ധപ്പെടണം.
ഓക്സ്ഫോർഡ് കിഡ്സ്, കണിയാപുരം 9746097282 ,ഓക്സ്ഫോർഡ് കിഡ്സ്, നെടുമങ്ങാട് 9846626416 ,ഓക്സ് ഫോർഡ് കിഡ്സ്, കമലേശ്വരം, 9074635780.

കൂടുതൽ വിവരങ്ങൾക്ക് : www.srccc.in

Share: