പി എസ് സി കള്ളം പറയുന്നു: 200 കോടിയുടെ നഷ്ട പരിഹാര കേസ്

490
0
Share:

കേരള പബ്ലിക് സർവിസ് കമ്മീഷന്റെ ഔദ്യോഗിക മുഖപത്രമായ ‘പി എസ് സി ബുള്ളറ്റിൻ ‘, സത്യവിരുദ്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരി ച്ചതിന്റെ പേരിൽ 200 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ‘കരിയർ മാഗസിൻ’ ചീഫ് എഡിറ്റർ രാജൻ പി. തൊടിയൂർ , അഡ്വ.സതീഷ് ടി . പത്മനാഭൻ മുഖേന പി എസ് സി ചെയര്മാൻ , പി എസ് സി ബുള്ളറ്റിൻ പ്രസാധകൻ, മുൻ ചെയര്മാൻ പ്രൊഫ. വി.ഗോപാലകൃഷ്ണകുറുപ്, മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ എൻ.സന്ദീപ് എന്നിവർക്കെതിരെ നിയമ നടപടി ആരംഭിച്ചു.
മലയാളത്തിലെ ആദ്യത്തെ തൊഴിൽ മാർഗ്ഗദര്ശന പ്രസിദ്ധീകരണം ‘ പി എസ് സി ബുള്ളറ്റിൻ ‘ ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം മുൻ ചെയര്മാനും മുൻ പബ്ലിക് റിലേഷൻസ് ഓഫീസറും ലേഖനങ്ങൾ എഴുതുകയും അത് ‘പി എസ് സി ബുള്ളറ്റിൻ ‘ന്റെ രജത ജൂബിലി വിശേഷാൽ പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് സത്യവിരുദ്ധമാണെന്നും 1984 അഗസ്ററ് ഒന്നിന് അന്നത്തെ മുഖ്യ മന്ത്രി കെ.കരുണാകരൻ പ്രകാശനം ചെയ്ത ‘കരിയർ മാഗസിൻ’ ആണ് മലയാളത്തിലെ ആദ്യ തൊഴിൽ മാർഗ്ഗദര്ശന പ്രസിദ്ധീകരണമെന്നും രാജൻ പി . തൊടിയൂർ തെളിവുകൾ സഹിതം അവകാശപ്പെടുന്നു. 1985 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ‘പി എസ് സി ബുള്ളറ്റിൻ ‘, ആണ് മലയാളത്തിലെ ആദ്യത്തെ തൊഴിൽ മാർഗ്ഗദര്ശന പ്രസിദ്ധീകരണം എന്ന നിലയിൽ ഏറ്റവും വിശ്വസനീയമെന്നു കരുതുന്ന ‘പി എസ് സി ബുള്ളറ്റി’നിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് റിലയൻസ് ഡിജിറ്റൽ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള ഇടപാടിൽ അവിശ്വസനീയത ഉണ്ടാക്കിയെന്നും അത് തനിക്ക് അപകീർത്തികരവും അതുമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും കാണിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത് .
റിലയൻസിന്റെ ഒന്നര ലക്ഷം കോടിയുടെ ജിയോ ഡിജിറ്റൽ സ്റ്റാർട് അപ്പിൽ ( http://zeenews.india.com/business/news/technology/reliance-jio-worlds-biggest-startup-at-rs-150000-crore-investment-mukesh-ambani_1870724.html ) പങ്കാളിയാകുന്നതിനായി മലയാളത്തിലെ ആദ്യ സംരംഭമെന്ന നിലയിൽ ‘കരിയർ മാഗസിൻ’ ന്റെ ഡിജിറ്റൽ പ്രസിദ്ധീകരണ പദ്ധതിയായ www.careermagazine.in അവതരിപ്പിച്ചുകൊണ്ടുള്ള ചർച്ചയിൽ , ആദ്യ തൊഴിൽ പ്രസിദ്ധീകരണം എന്ന
അവകാശവാദം തെറ്റാണെന്ന് തോന്നിപ്പിക്കുവാൻ ‘പി എസ് സി ബുള്ളറ്റിനി’ൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കാരണമായെന്നും അതിനാൽ 200 കോടിയുടെ പിന്തുണ ലഭിക്കാമായിരുന്ന പദ്ധതി നഷ്ടമായെന്നും രാജൻ പി തൊടിയൂർ പറയുന്നു. തൊഴിൽ വിദ്യാഭ്യാസ രംഗത്തു് ഡിജിറ്റൽ പദ്ധതികൾക്ക് വൻ സാധ്യതകളാണു ഉണ്ടായിരിക്കുന്നത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ ‘ബൈജുസ് ലേർണിംഗ് ‘ 465 കോടിയും ( http://timesofindia.indiatimes.com/business/india-business/Byjus-raises-Rs-465cr-in-school-education-push/articleshow/51504092.cms ) സിംപ്ലി ലേൺ ഡോട് കോം 95 കോടിയും ( http://timesofindia.indiatimes.com/business/india-business/Simplilearn-raises-Rs-95cr/articleshow/47021242.cms ) ഇ – പബ്ലിഷിങ് പദ്ധതിയായ ന്യൂസ് ഹണ്ട് ഡോട് കോം 250 കൊടിയുമാണ് ( http://yourstory.com/2015/02/newshunt-raises-inr-250-cr-in-series-c-funding/ ) വി സി കമ്പനി കളിൽ നിന്നു നേടിയെടുത്തത്. ഒന്നര ലക്ഷം
കോടി സ്റ്റാർട് അപ് ആയി മുടക്കുന്ന റിലയൻസ് ജിയോ പദ്ധതിയിൽ www.careermagazine.in ന് അതിൽ കൂടുതൽ ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നതായി രാജൻ പി. തൊടിയൂർ അവകാശപ്പെടുന്നു. എന്നാൽ റിലൈൻസ്‌ പോലൊരു കമ്പനിയുടെ ബൃഹത് പദ്ധതിയിൽ കളവ് പറഞ്ഞു കയറിക്കൂടാൻ ശ്രമിച്ചതായുള്ള ദുഷ്പേരും തനിക്കുണ്ടാകാൻ പി എസ് സി ബുള്ളറ്റിൻ ലേഖനങ്ങൾ കാരണമായെന്നും രാജൻ പി. തൊടിയൂർ പറഞ്ഞു.
ജനങ്ങൾ ഏറ്റവുമധികം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ചിട്ടുള്ള ഒരു സ്ഥാപനമാണ് പബ്ലിക് സർവിസ് കമ്മീഷൻ. അതിന്റെ മുഖപത്രം അച്ചടിക്കുന്നത് ജനങ്ങൾ വിശ്വസിക്കും. സർക്കാർ ഗസറ്റ് പോലെ തന്നെ ജനങ്ങൾ അതിൽ വിശ്വസിക്കുന്നു. പി എസ് സി ബുള്ളറ്റിനിലെ ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ‘കരിയർ മാഗസിൻ’ ആണ് മലയാളത്തിലെ ആദ്യത്തെ തൊഴിൽ മാർഗ്ഗദര്ശന പ്രസിദ്ധീകരണമെന്ന് മലയാള സാഹിത്യത്തിലേയും
വിദ്യാഭ്യാസ രംഗത്തെയും ഭരണ രംഗത്തെയും പ്രമുഖരായ തകഴി ,കാക്കനാടൻ, മലയാറ്റൂർ,സുകുമാർ അഴീക്കോട്, കെ കരുണാകരൻ, സി . അച്യുതമേനോൻ , ഡോ. എം.വി .പൈലി തുടങ്ങിയവർ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതും അച്ചടിച്ചു വന്നിട്ടുള്ളതുമാണ്. മുൻ പി എസ് സി ചെയര്മാൻ പ്രൊഫ.ഗോപാലകൃഷ്ണകുറുപ്പും ഇക്കാര്യം കരിയർ മാഗസിനിൽ എഴുതിയിട്ടുള്ളതും അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളതുമാണ്.
പി എസ് സി ബുള്ളറ്റിനിൽ അച്ചടിച്ച കാര്യങ്ങൾ തെറ്റാണെന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയും പി എസ് സി ബുള്ളറ്റിനിലൂടെയും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നഷ്ട പരിഹാരമായി 200 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഡ്വ . സതീഷ് ടി. പദ്മനാഭൻ മുഖേന നിയമ നടപടി ആരംഭിച്ചിരിക്കുന്നത്.

Share: