സിസ്റ്റം അനലിസ്റ്റ്

Share:

തിരുഃ സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സിസ്റ്റം അനലിസ്റ്റിൻറെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 5ന് സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ (വിദ്യാഭവൻ, പൂജപ്പുര) വാക് ഇൻ ഇൻറർവ്യൂ നടത്തും.
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദം . പി.എച്ച്.ബി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭികാമ്യം.
ഉദ്യോഗാർഥികൾ രാവിലെ 10ന് യോഗ്യത/പ്രവൃത്തിപരിചയ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.
വിശദവിവരങ്ങൾ www.scolekerala.org യിൽ ലഭിക്കും.

Share: