ഷോർട്ട് ടേം കോഴ്സുകൾ

Share:

എറണാകുളം : ഗവ:ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ:അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡോമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്, ടൂൾ ആന്റ് ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിന്റനൻസ്, അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0484-2557275, 9847964698 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Share: