അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : എ.വി.ടി.എസ് അഡ്വാൻസ്ഡ് ഷോർട്ട് ടേം ഗവ: കോഴ്സുകളായ ഇലക്ട്രിക്കൽ മെയിൻറനൻസ്, ഡോമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ &  ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിൻറനൻസ്, മറൈൻ ഡീസൽ മെയിൻറനൻസ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ( ഓട്ടോകാട് & 3 ഡിസ് മാക്സ്), അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എൻടിസി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 7736470955 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Share: