എം.ടെക് സ്‌പോണ്‍സേഡ് സീറ്റ് : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം ഫോണ്‍ 2575370, www.mec.ac.in കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍ 0479-2451424, www.ceconline.edu കരുനാഗപ്പളളി 0476-2665935, www.ceknpy.ac.in ചേര്‍ത്തല 0478-2553416, www.cectl.ac.in അടൂര്‍ 04734-231995 www.ceadoor.ihrd.ac.in , കല്ലൂപ്പാറ 0469-2677890 , www.cek.ac.in പൂഞ്ഞാര്‍ 04822-271737,എന്നീ ഏഴ് എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. അതത് കോളേജിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ്.സി/എസ്.റ്റി 250 രൂപ) സഹിതം ജൂണ്‍ 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി അതത് കോളേജുകളില്‍ എത്തിക്കണം.

പ്രവേശന യോഗ്യതയും മറ്റ് വിശദ വിവരങ്ങളും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റിലുളള www.ihrd.ac.in പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

Share: