എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി

Share:

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടി ചേര്‍ക്കല്‍, പുതുക്കല്‍ എന്നീ സേവനങ്ങള്‍ www.employment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ലഭിക്കും. ആദ്യ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തമായി യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉണ്ടാക്കണം. ആവശ്യപ്പെടുന്ന വിവരങ്ങള്‍ ചേര്‍ത്തശേഷം സേവ് ചെയ്ത് ലോക്ക് ചെയ്യണം. സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് പ്രിന്റ് ഔട്ട് 60 ദിവസത്തിനകം ഉദ്യോഗാര്‍ത്ഥിയുടെ താലൂക്കിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം നല്‍കണം.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ആവശ്യമില്ല. സ്‌ക്രീനില്‍ തെളിയുന്ന അടുത്ത പുതുക്കല്‍ തീയതി കാര്‍ഡില്‍ സ്വയം രേഖപ്പെടുത്തണം. അക്ഷയകേന്ദ്രങ്ങള്‍, നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ വഴി ഈ സേവനങ്ങള്‍ ലഭ്യമാകുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2560413

Share: