വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Share:

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

2018 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍. സി/റ്റി.എച്ച്. എസ്. എല്‍.സി. പരീക്ഷയില്‍ ആദ്യ അവസരത്തില്‍ വിജയിച്ചവരും സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവരും എല്ലാ വിഷയത്തിനും ഡി+ ല്‍ കുറയാതെ ഗ്രേഡ് വാങ്ങി ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുമായ കുട്ടികളുടെ മാതാപിതാക്കള്‍ നിശ്ചിതഫോറത്തില്‍ ജൂലൈ 10 വൈകിട്ട് മൂന്നിനകം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

Share: