ഫെസിലിറ്റേറ്റർ നിയമനം

Share:

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ, വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ എന്നീ സ്ഥലങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മെയ് 20ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി ജി യോഗ്യതയുള്ളവരെ പരിഗണിക്കും.

ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി ഒ, തൃശ്ശൂർ – 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഫോൺ: 0480 2706100.

Share: