സീമാറ്റ് – കേരളയിൽ വിവിധ ഒഴിവുകൾ

Share:

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് -കേരളയിൽ റിസർച്ച് ഓഫീസർ, ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം സ്പീക്കർ തസ്തികകളിൽ കരാർ നിയമനം നടത്തും.

തസ്തിക: റിസർച്ച് ഓഫീസർ
ഒഴിവുകൾ : 4 .
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. എം.എഡ്, എം.ഫിൽ, നെറ്റ്. പിഎച്ച്.ഡി. അഭികാമ്യം.
പ്രായം:45 വയസ് കവിയരുത്.
പ്രതിമാസ വേതനം: രൂപ 33925/-

തസ്തിക: ക്ലർക്ക്
ഒഴിവുകൾ – 9 .
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.റ്റി,പി, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം പ്രായം: 40 വയസിൽ കവിയരുത്.
പ്രതിമാസം വേതനം: 19,950 രൂപ .

തസ്തിക: ഓഫീസ് അസിസ്റ്റന്റ് : ഒരു
ഒഴിവ് – 1
യോഗ്യത : എസ്.എസ്.എൽ.സി പാസായിരിക്കണം/കേരള സർക്കാർ അംഗീകൃത തത്തുല്യ യോഗ്യത, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത.
പ്രായം : 40 വയസ് കവിയരുത്.
പ്രതിമാസ വേതനം : 17, 325 രൂപ .

തസ്തിക: ഫുൾടൈം സ്വീപ്പർ
ഒഴിവ്-2
യോഗ്യത : ഏഴാംക്ലാസ് പാസായിരിക്കണം. ശുചീകരണം, ചവർ നിർമ്മാർജ്ജനം എന്നിവയിൽ പ്രായോഗിക പരിജ്ഞാനം, ശാരീരിക ക്ഷമത
പ്രായം:40 വയസ് കവിയരുത്.
പ്രതിമാസ വേതനം : 17, 325 രൂപയാണ് വേതനം.

താൽപര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ളക്കടലാസിൽ പേര്, പ്രായം, ജനനതീയതി, മേൽവിലാസം, ഫോൺ നമ്പർ, യോഗ്യതകൾ, തൊഴിൽ പരിചയം, അക്കാദമിക മികവുകൾ എന്നിവ വിശദമാക്കി രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31 വൈകിട്ട് അഞ്ചിന് മുമ്പ് സീമാറ്റ്-കേരളയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

ഇന്റർവ്യൂ തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. അന്ന് അസ്സൽ രേഖകളോടൊപ്പം ഹാജരാകണം . രജിസ്റ്റേർഡ് തപാൽ മാർഗം അയക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിലാസം : ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ്-കേരള (സീമാറ്റ്-കേരള), എം.ജി റോഡ്, കിഴക്കേകോട്ട, തിരുവനന്തപുരം – 695036.

Share: