സൗദി അറേബ്യയിൽ ഡോക്ടർ, നഴ്‌സ് നിയമനം

Share:

സൗദി അറേബ്യയിലെ മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്‌സ് തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും.

എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്‌സിന് രണ്ട് വർഷം പ്രവൃത്തി പരിചയവും വേണം.

ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്‌സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും.

താമസം, വീസ, വിമാനടിക്കറ്റ് സൗജന്യം. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സൗദി പ്രൊമട്രിക് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം rmt4.norka@kerala.gov.in ൽ ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നം 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345(വിദേശത്ത് നിന്നും) ലഭിക്കും.

Share: