ലക്ഷ്യം നേടാനുള്ള ‘കല്പനകൾ’ എങ്ങനെ ഉപയോഗപ്പെടുത്താം

Share:
Personality development

എം ആർ കൂപ്മേയർ                                                                 പരിഭാഷ: എം ജി കെ നായർ

ഗ്രഹിക്കുന്നതെന്തായാലും അത് നേടിയെടുക്കാന്‍ സൈക്കോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദവും ശക്തവുമായ മാര്‍ഗ്ഗങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കും ഉപയോഗിക്കാം. ‘വാക്കുകള്‍ കൊണ്ടുള്ള സൈക്കോതെറാപ്പി’ എന്നാണതിൻറെ ശാസ്ത്രീയ നാമം. ഉപബോധ മനസ്സില്‍ അഗാധമായി വേരൂന്നിയ ചില വാക്കുകള്‍ക്ക് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകാന്‍ സാധിക്കും!

ഉപബോധമനസ്സില്‍ പ്രതിഷ്ഠാപനം ചെയ്യുന്ന വാക്കിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് ഒരു കൊടീശ്വരനോ പുറന്തള്ളപ്പെട്ടവനോ ആയി മാറാം. അതിനാല്‍, ഇനി പഠിക്കാന്‍ പോകുന്ന കാര്യം നിങ്ങളുടെ ശിഷ്ടജീവിതത്തെ അഗാധമായി സ്വാധീനിക്കുന്ന ഒന്നായിത്തീരാന്‍ സാധ്യതയുള്ളതാണ്!

രോഗികളുടെ ഭയം, ഉൽക്കണ്ഠ, ആശങ്ക എന്നു തുടങ്ങി വിപുലമായ മാനസികവും വൈകാരികവുമായ അസ്വസ്ഥതകളെ ഭേദപ്പെടുത്താനാണ് സൈക്കോ തെറാപ്പിസ്റ്റുകള്‍ ‘വാക്കുകള്‍ കൊണ്ടുള്ള ‘സൈക്കോതെറാപ്പി’ ഉപയോഗിക്കുന്നത്.

ഒരു മനോരോഗ വിദഗ്ദ്ധന്‍റെ തൊഴില്‍ പരമായ വൈദഗ്ദ്ധ്യം ആവശ്യമില്ലെങ്കില്‍’ നിങ്ങളുടെ സ്വന്തം ഭയവും ഉൽക്കണ്ഠയുംമറ്റുവ്യക്തിത്വ പ്രശ്നങ്ങളും തരണം ചെയ്യാന്‍, വാക്കുകള്‍ കൊണ്ടുള്ള സൈക്കോതെറാപ്പി, എപ്പോഴെങ്കിലും ആവശ്യമായി വന്നാല്‍ നിങ്ങള്‍ക്ക് സ്വയം ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ഇതേ മാര്‍ഗ്ഗം, ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അതിലേക്ക് നിങ്ങളെ നയിക്കാനോ ആകര്‍ഷിക്കപ്പെടാനോ ഉപയോഗിക്കാം.

തത്ത്വം ശരിക്കും അതുതന്നെയാണ് ; മാര്‍ഗ്ഗവും അതുതന്നെ. വാക്കുകള്‍ മാത്രം വ്യത്യസ്തം!

എന്‍റെ എല്ലാ പുസ്തകങ്ങളും ആധാരമാക്കിയിട്ടുള്ള തത്ത്വം ഇതാണ്: പഠിപ്പിക്കുന്നതിന്‍റെയും പഠിക്കുന്നതിന്‍റെയും പ്രധാനഘടകം ‘ലളിതമാക്കുക’ എന്നതാണ്.

വാക്കുകളുടെ സൈക്കോതെറാപ്പികൊണ്ട് ഞാന്‍ അതാണ് ചെയ്തിട്ടുള്ളത്.

ഉദാഹരണമായി :

‘ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം’ എന്ന എന്‍റെ പുസ്തകത്തില്‍ സൈക്കോതെറാപ്പിക് പദങ്ങളെ ഞാന്‍ ലളിതമായി വിളിച്ചിട്ടുള്ളത് “സ്വകാര്യമുദ്രാവാക്യങ്ങള്‍” എന്നാണ്. കാരണം, ശരിക്കും അവ അതാണ് – കൂടുതലുമല്ല, കുറവുമല്ല. ലളിതപദങ്ങളേയും പ്രയോഗങ്ങളേയും ശാസ്ത്രീയനാമങ്ങള്‍ കൊണ്ടുവിളിക്കുന്നതുകൊണ്ട് വായനക്കാരന് പ്രയോജനമൊന്നുമില്ല. (എന്നാല്‍ ചില ആശയക്കുഴപ്പങ്ങള്‍, ഒരു പക്ഷെ ഉണ്ടായേക്കാം).

ഒരു “മുദ്രാവാക്യ”മാണെങ്കില്‍ എല്ലാവര്‍ക്കും മനസ്സിലാകും. കമ്പനികള്‍ക്ക് “മുദ്രാവാക്യ”ങ്ങളുണ്ട്. ഉല്പന്നങ്ങള്‍ക്കും ‘മുദ്രാവാക്യ’ ങ്ങളുണ്ട് വ്യക്തികള്‍ക്ക് “സ്വകാര്യമുദ്രാവാക്യ’ങ്ങളുണ്ട് – ഏറ്റവും കുറഞ്ഞപക്ഷം, ഏറ്റവും വിജയിച്ച വ്യക്തികള്‍ക്കെങ്കിലും “സ്വകാര്യ മുദ്രാവാക്യ”ങ്ങളുണ്ട്!

“ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം” എന്ന എന്‍റെ ഗ്രന്ഥത്തില്‍ “സ്വകാര്യ മുദ്രാവാക്യങ്ങള്‍”ക്കുവേണ്ടി ഒരു ഭാഗം മുഴുവന്‍ നീക്കിവെച്ചിട്ടുണ്ട്. അവയെ ഏറ്റവും ഫലപ്രദങ്ങളായ “നിശ്ശബ്ദജപ”ങ്ങളായി മാറ്റി നിങ്ങളുടെ ലക്ഷ്യം നേടുന്നതിനുവേണ്ട നിര്‍ദ്ദേശം ഉപബോധമനസ്സിനു കൊടുക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു:

“ഇതാ സഹായം”എന്ന എന്‍റെ പുസ്തകം സൈക്കോതെറാപ്പിക് പദങ്ങളെ ലളിതമായി “ലക്ഷ്യശാസനകള്‍” എന്നാണ് വിളികുന്നത്. കാരണം, അവ അതാണ് – നിങ്ങളുടെ ഉപബോധമനസ്സിനുള്ള ലക്ഷ്യശാസനകള്‍. ലക്ഷ്യശാസനകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതെങ്ങനെയെന്നും ‘ഇതാ സഹായം’ എന്ന എന്‍റെ പുസ്തകം പഠിപ്പിക്കുന്നു. അത്തരം പദങ്ങളേയും പ്രയോഗങ്ങളേയും “സ്വകാര്യമുദ്രാവാക്യങ്ങള്‍” എന്നോ “ലക്ഷ്യശാസനകള്‍” എന്നോ ഏതുവിധത്തില്‍ വിളിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഫലത്തില്‍ ഒരു വ്യത്യാസവുമില്ല.

കൂടെക്കൂടെ, തീവ്രമായ ആവര്‍ത്തനത്തിലൂടെ നിങ്ങളുടെ ഉപബോധമനസ്സില്‍ നിര്‍ദ്ദിഷ്ടപദങ്ങളോ പ്രയോഗങ്ങളോ പ്രതിഷ്ഠപനം ചെയ്യുകയെന്നുള്ളതാണ് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം.

ആദ്യം വേണ്ടത് ശ്രദ്ധാപൂര്‍വ്വം ഒരു “സ്വകാര്യമുദ്രാവാക്യമോ “ലക്ഷ്യശാസന”യോ തെരഞ്ഞെടുക്കുകയാണ്. ജീവിതത്തില്‍ നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അതു പ്രകാശിപ്പിക്കുന്നതായിരിക്കണം ആ മുദ്രാവാക്യം അഥവാ ലക്ഷ്യശാസന. കാരണം, ഈ മാര്‍ഗ്ഗം പ്രയോഗത്തില്‍വരുത്തുമ്പോള്‍ അതായിരിക്കും കൃത്യമായി നിങ്ങള്‍ക്കു ലഭിക്കുന്നത്!

എന്‍റെ മറ്റു പുസ്തകങ്ങളില്‍ ഈ മാര്‍ഗ്ഗത്തിന്‍റെ വ്യതിയാനങ്ങളും സങ്കേതങ്ങളും വിശദമായി പഠിച്ചിട്ടുള്ളതിനാല്‍, ഒരുദാഹരണത്തിന് മാത്രമേ ഇവിടെ സ്ഥലം ചെലവാക്കുന്നുള്ളൂ. ഉടനുള്ള നിങ്ങളുടെ ഉപയോഗത്തിന് ഇതു മതിയാകും, ഒരു ‘സ്വകാര്യ മുദ്രാവാക്യ’മോ ‘ലക്ഷ്യശാസന’യോ നിരന്തരമായ ആവര്‍ത്തനത്തിലൂടെ സര്‍വ്വശക്തമായ ഉപബോധമനസ്സിന്‍റെ പ്രബല ലക്ഷ്യമായിത്തീരുമ്പോള്‍ എന്തു ഫലമാണുണ്ടാകുന്നതെന്ന് നിങ്ങള്‍ക്ക് സ്വയം മനസ്സിലാക്കാന്‍ സാധിക്കും.

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള ഒട്ടേറെ അതീവ വിജയകരങ്ങളായ സ്വകാര്യ മുദ്രാവാക്യങ്ങള്‍ അഥവാ ലക്ഷ്യശാസനകള്‍ ഉണ്ട്. ഒരുദാഹരണമായി ഇതു നമുക്കുപയോഗിക്കാം:

“കോടീശ്വരനാകണം”

നിങ്ങളുടെ ഉപബോധമനസ്സിലേക്ക് ഈ സ്വകാര്യമുദ്രാവാക്യം അഥവാ ലക്ഷ്യശാസന തീവ്രമായി പ്രതിഷ്ഠക്കുകയെന്നതാണ് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം.

‘കോടീശ്വരനാകണം’ എന്ന ല്ക്ഷ്യശാസന കൂടെക്കൂടെ, തീവ്രമായി നിങ്ങൾ , നിങ്ങളോടുതന്നെ ആവര്‍ത്തിച്ചു പറയണം, അത് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ഉപബോധമനസ്സില്‍ നിറയുകയും അതിനെ പൂര്‍ണ്ണമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

‘കോടീശ്വരനാകണം’ എന്ന് നിര്‍ബന്ധപൂര്‍വ്വം ആവര്‍ത്തിക്കുകവഴി അത് നിങ്ങളുടെ ഉപബോധമനസ്സില്‍ നിറയുകയും ഉപബോധമനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുന്നതിനാല്‍, അതിന്‍റെ അത്ഭുതകരമായ ശക്തി നിങ്ങളുടെ ലക്ഷ്യത്തില്‍ നിങ്ങള്‍ കേന്ദ്രീകരിക്കും. ആ ശക്തി നിങ്ങളുടെ എല്ലാ വിചാരങ്ങളേയും മനോഭാവങ്ങളേയും പ്രവൃത്തികളേയും നിയന്ത്രിക്കുന്നു.

ഉപബോധമനസ്സിനു കാന്തശക്തിയുള്ളതിനാല്‍, നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് എന്താണോ ആവശ്യം അവയെ ഉപബോധമനസ്സ് നിങ്ങളിലേക്കാകര്‍ഷിക്കും. നിങ്ങളുടെ ഉപബോധമനസ്സിന് ലക്ഷ്യം നേടിയെടുത്തുതരുന്നതിനുള്ള “സൈബര്‍നെറ്റിക്” ശക്തിയുള്ളതിനാല്‍ ലക്ഷ്യത്തിലേക്ക് അത് നിങ്ങളെ നയിക്കും.

അതിനാല്‍ നിങ്ങള്‍ തീവ്രമായും ശക്തമായും “കോടീശ്വരനാകണം” എന്നലക്ഷ്യശാസന ആവര്‍ത്തിക്കുമ്പോള്‍ (ദിവസവും നൂറുനൂറു പ്രാവശ്യം), ചിന്തകളേയും പദ്ധതികളേയും മനോഭാവങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്ന നിങ്ങളുടെ ഉപബോധമനസ്സില്‍ ആ ശാസന നിറയുകയും ഉപബോധമനസ്സിനെ പൂര്‍ണ്ണമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

അതൊരു തൊടുത്തുവിടപ്പെട്ട മിസൈല്‍ പോലെയാണ്. അതിലെ കമ്പ്യൂട്ടര്‍ സംവിധാനം ഒരു പ്രത്യേക കേന്ദ്രം മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. ‘കോടീശ്വരനാകണം’.

പിന്നീട് അധിക സമയം വേണ്ടിവരികയില്ല, എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള തുടക്കത്തിന്…….. എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു!…… നിങ്ങള്‍ നിങ്ങളുടെ സ്വന്തം പഥത്തിലെത്തിക്കഴിഞ്ഞു!

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ശാസ്ത്രീയമാര്‍ഗ്ഗം നിങ്ങള്‍ രൂപാന്തരം വരുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ആയിരക്കണക്കിന് മനോരോഗവിദഗ്ദ്ധരും മനഃശ്ശാസ്ത്രജ്ഞരും സൈക്കോതെറാപ്പിസ്റ്റുകളും ദിവസവും ഉപയോഗിക്കുന്ന മാര്‍ഗ്ഗം. അവര്‍ അതിനെ ‘വാക്കുകളുടെ സൈക്കോതെറാപ്പി’ എന്നു വിളിക്കുന്നു. (സംഘര്‍ഷം അനുഭവിക്കുന്നവരും ക്ഷോഭാകുലരും ഭയബാധിതരുമായ രോഗികള്‍ പിരിമുറുക്കം കുറയ്ക്കാനും പ്രശാന്തതയ്ക്കും സമാധാനത്തിനും വേണ്ടി നിരന്തരം ആവര്‍ത്തിക്കുന്ന സമാധാനം, പ്രശാന്തത, പ്രസന്നത തുടങ്ങിയവാക്കുകള്‍)

വാക്കുകള്‍ കൊണ്ടുള്ള സൈക്കോതെറാപ്പി മാനസികരോഗവിമുക്തിക്കുവേണ്ടി ഉപയോഗിക്കുന്നതിനു പകരം പൂര്‍ണ്ണമായ മാനസികപ്രചോദനത്തിനുവേണ്ടി നിങ്ങള്‍ക്ക് ഉപയോഗിക്കാം! നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് തെളിയിക്കപ്പെട്ട മാനസിക ശാസ്ത്രം നിങ്ങള്‍ക്കുപയോഗിക്കാം.
– കൂടുതല്‍ സമ്പന്നനാകാന്‍…… എളുപ്പത്തില്‍!

(തുടരും)

www.careermagazine.in

Share: