സ്‌റ്റുഡൻസ് കൗൺസിലർ: താത്ക്കാലിക നിയമനം

Share:

തിരുഃ പട്ടിക വർഗ വികസന വകുപ്പിൻറെ തിരുവനന്തപുരം ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായുള്ള സ്റ്റുഡൻറ് കൗൺസെലറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ജൂലൈ 12ന് രാവിലെ 10.30നാണ് അഭിമുഖം. ഒഴിവുകൾ മൂന്ന് (പുരുഷൻ 1, സ്ത്രീ 2).

എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡൻറ് കൗൺസിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡൻറ് കൗൺസിലിംഗ് രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.
25നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കുമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു.

Share: