ചെന്നൈ പെട്രോളിയം കോർപറേഷൻ അപേക്ഷ ക്ഷണിച്ചു

Share:

ചെന്നൈ പെട്രോളിയം കോർപറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 56 ഒഴിവുകള്‍ ആണുള്ളത്.

യോഗ്യത: ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ്: -IV (പ്രൊഡക്ഷന്‍) ട്രെയിനി, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോൾ അനലിസ്റ്റ്-IV (ക്വാളിറ്റി കണ്‍ട്രോൾ)ട്രെയിനി: കെമിക്കല്‍/പെട്രോളിയം/പെട്രോകെമിക്കല്‍ എഞ്ചിനീയറിങ്ങ് എന്നിവയിലൊന്നിൽ ഡിപ്ലോമ. അല്ലെങ്കില്‍ കെമിസ്ട്രി മുഖ്യവിഷയമായി പഠിച്ച് ബി.എസ്.സി.

ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (ഇലക്ട്രിക്കല്‍) ട്രെയിനി : ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV(മെക്കാനിക്കല്‍) – ട്രെയിനി, ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (പി. & യു. മെക്കാനിക്കല്‍) ട്രെയിനി: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ.

ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV (ഇന്‍സ്ട്രുമെന്‍റെഷ൯) ട്രെയിനി:  ഇന്‍സ്ട്രുമെന്‍റെഷ൯/ ഇന്‍സ്ട്രുമെന്‍റെഷ൯ & കണ്‍ട്രോൾ/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷ൯ എഞ്ചിനീയറിങ്ങ് ഡിപ്ലോമ.

ജൂനിയര്‍ ടെക്നിക്കല്‍  അസിസ്റ്റന്‍റ് –IV (ഫയര്‍ & സേഫ്റ്റി) ട്രെയിനി: പത്താം ക്ലാസ്സ്‌ ജയിച്ചിരിക്കണം. ഫയര്‍മാന്‍സ് സര്‍ട്ടിഫിക്കറ്റും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടാകണം. ഉയരം: 165 സെ.മീ. ഭാരം: 50 കെ.ജി. നെഞ്ചളവ്: സാധാരണ നിലയില്‍ 81  സെ. മീ. വികസിപ്പിക്കുമ്പോള്‍ 86. 5 സെ. മീ.

ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍റ്: -IV (മാര്‍ക്കറ്റിംഗ്) ട്രെയിനി: BBA/BBS/BBM/BMS. കമ്പ്യൂട്ടര്‍ പരിജ്ഞാനം (സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം)

ഹിന്ദി ട്രാന്‍സലേറ്റർ-IV ട്രെയിനി: ഇംഗ്ലീഷ് ഉപവിഷയമായി പഠിച്ച് ഹിന്ദിയില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ ഹിന്ദി ഉപവിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ മാസ്റ്റെഴ്സ് ബിരുദം.

ജൂനിയര്‍ അക്കൌണ്ട് അസിസ്റ്റന്‍റ് (ഫിനാന്‍സ്): ട്രെയിനി: കോമേഴ്സില്‍ ബിരുദം/ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. (സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം)

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്‍റ് (എച്ച്.ആര്‍) ട്രെയിനി: ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. (സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം)

പ്രായം: 2017 മെയ്‌ 31 നു 27 വയസ്സ്. എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ചട്ടപ്രകാരം.

ശമ്പളം: 24000 – രൂപ.

വിശദവിവരങ്ങള്‍ക്ക് www.cpcl.co.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: