കിക്മയില്‍ എന്‍.യു.എല്‍.എം കോഴ്‌സുകളുടെ ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം : നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA ) യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻറർവ്യൂ : ഡിസംബര്‍ നാലിന് രാവിലെ 10 മുതല്‍ കിക്മ ക്യാമ്പസില്‍ .
യോഗ്യത : പ്ലസ് ടു
പ്രായം:18 നും 35 നും മദ്ധ്യേ
അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും കിക്മ വെബ്‌സൈറ്റിലും (www.kicmakerala.in) കിക്മ ഓഫീസിലും ലഭ്യമാണ്.
നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്ത മേല്‍ പറഞ്ഞ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഫോൺ : 8547618290/9995302006.

Share: