അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

Share:

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്, തത്തുല്യ യോഗ്യതയുളളവര്‍ ജൂണ്‍ 22 രാവിലെ 10ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0471 2515562

Share: