ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ അപേക്ഷ ക്ഷണിച്ചു

Share:

ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിൽ സയന്‍റിസ്റ്റ് –ബി തസ്തികയിലെ ബാക്ക് ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ആണ് അവസരം. വിവിധ എഞ്ചിനീയറിങ്ങ് വിഭാഗത്തിലായി ആകെ 23 ഒഴിവുകള്‍ ആണുള്ളത്. അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്.

കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ്-7 (ഒ.ബി.സി-3,എസ്.സി-3,എസ്.ടി-1)

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക്.

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍-5 (ഒ.ബി.സി-2,എസ്.സി-1,എസ്.ടി-2) യോഗ്യത: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കിൽ ബി.ടെക്.

എറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ്-1(ഒ.ബി.സി)യോഗ്യത:ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക്.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്: -6 (ഒ.ബി.സി-3,എസ്.സി-1,എസ്.ടി-2) യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക്.

ഇന്‍സ്ട്രുമെന്‍റേഷ൯ എഞ്ചിനീയറിങ്ങ്-1(ഒ.ബി.സി) യോഗ്യത: -ഇന്‍സ്ട്രുമെന്‍റേഷ൯ എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക്.

സിവില്‍ എഞ്ചിനീയറിങ്ങ്: -1(ഒ.ബി.സി) യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ , ഏറോനോട്ടിക്കൽ, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്‍റേഷ൯ ,സിവിൽ വിഭാഗങ്ങളിൽ നേടിയ GATE (Graduate Aptitude Test in Engineering) സ്കോറിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

നേവല്‍ എഞ്ചിനീയറിങ്ങ്-2(എസ്.സി), യോഗ്യത: നേവല്‍ എഞ്ചിനീയറിങ്ങിലോ അനുബന്ധ വിഷയത്തിലോ ബി.ഇ, അല്ലെങ്കില്‍ ബി.ടെക് യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.

പ്രായം: ഒ.ബി.സി വിഭാഗക്കാര്‍ക്ക് 31 വയസ്സിൽ താഴെ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 33 വയസ്സിൽ താഴെ.

അപേക്ഷാ ഫീസ്‌: 100 രൂപ.

അവസാന തീയതി: മെയ്‌ 19

വിശദവിവരങ്ങള്‍ക്ക് www.rac.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: