ഓൺലൈൻ അധ്യാപക തസ്തികകളിലേക്ക് അഭിമുഖം

Share:

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 24ന് അഭിമുഖം. ഓൺലൈൻ ടീച്ചർ / ട്യൂട്ടർ തസ്തികകളിലാണ് ഒഴിവുകൾ.

മാത്‌സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി എന്നീ വിഷയങ്ങൾക്കാണ് ഒഴിവുകൾ. ഡിഗ്രി കഴിഞ്ഞ 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

മറ്റ് ഒഴിവുകൾ: പി.എച്ച്.പി ഡെവലപ്പർ, ജൂനിയർ പി.എച്ച്.പി ഡെവലപ്പർ, എസ്.ഇ.ഒ അനലിസ്‌റ്, ജൂനിയർ ആൻഡ്രോയിഡ് ഡെവലപ്പർ, ജൂനിയർ വെബ് ഡിസൈനർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലോജിസ്റ്റിക് ഫാക്കൽറ്റി, കോഴ്‌സ് കൗൺസിലർ, അക്കൗണ്ടൻറ്, കസ്റ്റമർ റിലേഷൻഷിപ് എക്‌സിക്യൂട്ടീവ്.

അഭിമുഖത്തിൽ പങ്കെടുക്കണമെങ്കിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. താൽപര്യമുള്ള 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് 250 രൂപയോടൊപ്പം തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സമർപ്പിച്ചു ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ഇ-മെയിൽ ഐഡി നിർബന്ധമാണ്.

ഫോൺ: 0495- 2370178/2370176

Share: