തൊഴില്‍ അഭിമുഖം

Share:

എറണാകുളം (കാക്കനാട്) ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിദേശ കമ്പനി ഉള്‍പ്പടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഗസ്റ്റ് 24 ന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.

Asp.net ഡെവലപ്പര്‍ ട്രെയിനി, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍ (ഐടിഐ, ഡിപ്ലോമ-ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്), പ്രവൃത്തി പരിചയമുള്ള അസിസ്റ്റന്റ് മാനേജര്‍, ചാനല്‍ മാനേജ്‌മെന്റ്, സെക്യൂരിറ്റി, ക്രിയേറ്റീവ് ഡിസൈനര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യുഐ/വെബ് ഡെവലപ്പര്‍, കണ്ടന്റ് റൈറ്റര്‍.
യോഗ്യത-പ്ലസ്ടു, ഡിഗ്രി,
പ്രായം 18-35.

താത്പര്യമുള്ളവര്‍ ബയോഡേറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഓഗസ്റ്റ് 24 ന് രാവിലെ കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ല എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422452 / 2427494 എന്ന നമ്പറില്‍ ബന്ധപ്പെടുക

Share: