മെഗാ തൊഴില്‍മേള ആഗസ്റ്റ് 26ന്

Share:

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ടി കെ എം കോളേജിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ആഗസ്റ്റ് 26ന് രാവിലെ ഒന്‍പതിന് ടി കെ എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.

നാല്‍പ്പതോളം പ്രമുഖ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി പ്ലസ്ടു മുതല്‍ ഡിഗ്രി/പി ജി തലങ്ങള്‍വരെയുള്ള തൊഴില്‍ അവസരങ്ങളുമായാണ് മേള നടക്കുന്നത്. പ്രമുഖ സ്വകാര്യ ലാബുകളും, എക്‌സ്‌പോര്‍ട്ടിങ്, ഐടി കമ്പനീസ്, പബ്ലിക് സ്‌കൂള്‍സ്, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍, ഹോസ്പിറ്റല്‍സ്, ഹോട്ടല്‍സ്, ടെലികോം ആന്റ് ട്രേഡിങ്ങ് കമ്പനീസ് ഉള്‍പ്പെടെ നാല്‍പ്പതോളം സ്വകാര്യ കമ്പനികളുമായാണ് മേള സങ്കടിപ്പിക്കുന്നത്. കൂടാതെ ഐ ടി ഐ /ഡിപ്ലോമക്കാര്‍ക്ക് വന്‍അവസരങ്ങള്‍ മേളയില്‍ ലഭിക്കും. എംപ്ലോയബിലിറ്റി സെന്റര്‍വഴി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. 18 നും 33 നും ഇടയില്‍ പ്രായമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ മാത്രമുള്ള രജിസ്‌ട്രേഷന്‍ നടത്തണം.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ എസ് എം എസ് ആയി ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2740615, 9539172690 എന്നീ നമ്പരുകളിലും http://www.employabilitycentre.org/ എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Share: