ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

Share:

കൊച്ചി : ജില്ലയിലെ ആയുഷ് ഹെൽത് ആൻറ് വെൽനെസ് സെൻററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

യോഗ്യത- അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ നിന്നോ ഒരു വർഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള
യോഗ സർട്ടിഫിക്കറ്റ് കോഴ്സ്,അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും.
ഉയർന്ന പ്രായപരിധി: 50 വയസ്സ്,

ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ എ.പി.ജെ. അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസിൽ ഫെബ്രുവരി 13 ന് തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

ഫോൺ_ 9847287481

Tagsyoga
Share: