പോളിടെക്‌നിക് അധ്യാപകര്‍ക്ക് എം.ടെക് പഠനത്തിന് അവസരം: ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 16 വരെ

Share:

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളിലെ അധ്യാപകര്‍ക്ക് ക്യൂ.ഐ.പി പദ്ധതിയനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉത്തരവായി. 2018 -19 വര്‍ഷം എംടെക് കോഴ്‌സിന് ചേരുന്നതിന് താത്പര്യമുളള ലക്ചറര്‍/ഹെഡ് ഓഫ് സെക്ഷന്‍/പ്രിന്‍സിപ്പാള്‍ തസ്തികകളിലുളളവര്‍ക്ക് കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധരേഖകളും ജൂണ്‍ 19 വൈകിട്ട് നാലിനു മുമ്പായി പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം.

ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16.

വെബ്‌സൈറ്റ്: www.dtekerala.gov.in , www.admissions.dtekerala.gov.in

Share: