യോഗ ഇൻസ്ട്രക്ടർ: അഭിമുഖം 12ന്

തിരുഃ നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് നവംബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ 12-ലേക്ക് മാറ്റി.
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് പ്രാദേശിക അവധിയായതിനാലാണ് തീയതി മാറ്റിയത്.





