യോഗ / കളരി പരിശീലന ഏജൻസികൾക്ക് അപേക്ഷിക്കാം

Share:

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻറെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി അപേക്ഷ ഫോം വാങ്ങാം.
പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 5 വൈകിട്ട് നാലു മണി.

അപേക്ഷ നേരിട്ടോ തപാലിലോ അയയ്ക്കാം.

വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, കവടിയാർ, പി.ഒ, തിരുവനന്തപുരം – 3,

ഫോൺ: 04712311842, 9744012971.

Tagsyoga
Share: