യോഗ ഇൻസ്ട്രക്ടർ: വാക്ക് ഇൻ ഇൻറർവ്യൂ

തിരുഃ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബി.എൻ.വൈ.എസ്./ എം.എസ്സി.(യോഗ)/ എം.ഫിൽ(യോഗ), യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമോ/ അംഗീകൃത യൂണിവേഴ്സിറ്റി/ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് കോഴ്സ്/ ഗവൺമെൻ റ് അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത എന്നിവ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 50 വയസ്.
താല്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും അതിൻ റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 3ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.
വിവരങ്ങൾക്ക്: 0470 2605360.




