റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സ്

Share:

തിരുവനന്തപുരം റീജിയനൽ കാൻസർ സെൻ റ ർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്‌സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 900 രൂപയുമാണ്. ഒക്‌ടോബർ 28 വൈകിട്ട് 3 മണി വരെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.

അപേക്ഷകർ കേരള സർവകലാശാലയിൽ നിന്നോ അതോ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ചതോ ആയ എം.എസ്‌സി. ഫിസ്‌ക്‌സ്/ എം.എസ്‌സി. ഇന്റഗ്രേറ്റഡ് ഫിസ്‌ക്‌സ് റഗുലർ ഡിഗ്രി കോഴ്‌സ് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ പെർമെനന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിനുള്ള ഇന്റർവ്യൂ സമയത്ത് അവർ യോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷ ഒക്‌ടോബർ 29 ന് തിരുവനന്തപുരത്ത് നടത്തും.

വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

Share: