മൂന്ന് മേഖലകളില്‍ നിയുക്തി ജോബ്‌ഫെയര്‍

Share:

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ ‘നിയുക്തി 2018’ എന്ന പേരില്‍ മെഗാ ജോബ്‌ഫെയറുകള്‍ സംഘടിപ്പിക്കും.

ജനുവരി 20 ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലും ഫെബ്രുവരി 10 ന് പാലക്കാട്, മലപ്പുറം, കേഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഫെബ്രുവരി 17 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലുമാണ് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.

ഐ.ടി, ഓട്ടോമൊബൈല്‍സ്, സാങ്കേതിക മേഖലകളിലെയും, ഹോട്ടല്‍മാേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിസിനസ്, കൊമേഴ്‌സ്, ഹെല്‍ത്ത് കെയര്‍ സര്‍വീസ് മേഖലകളിലെയും പ്രമുഖ ഉദേ്യാഗദായകര്‍ ജോബ്‌ഫെയറില്‍ പങ്കെടുക്കും. നിയുക്തി 2018 ജോബ്‌ഫെയറില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് www.jobfest.gov.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

Share: