ആ​യു​ഷ് – യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ ന​വം​ബ​ർ 13ന്

Share:

 

ആ​യു​ഷ് നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (ആ​യു​ഷ് – നെ​റ്റ് 2018) ന​വം​ബ​ർ 13ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ ഫോ​ർ റി​സ​ർ​ച്ച് ഇ​ൻ ആ​യു​ർ​വേ​ദി​ക് സ​യ​ൻ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടത്തും.ആ​യു​ർ​വേ​ദം, യോ​ഗ ആ​ൻ​ഡ് നാ​ച്വ​റോ​പ്പ​തി, യു​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി മേ​ഖ​ല​ക​ളി​ൽ ഫെ​ലോ​ഷി​പ്പോ​ടെ പി​എ​ച്ച്ഡി/​ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​ണ് ആയുഷ്.

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എം​ഡി/​എം​എ​സ്, യോ​ഗ, നാ​ച്വ​റോ​പ്പ​തി​യി​ൽ ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 31ന​കം പി​ജി ഡി​ഗ്രി നേ​ട​ണം.
പ്രാ​യ​പ​രി​ധി 2019 ജ​നു​വ​രി ഒ​ന്നി​ന് 32 വ​യ​സ്. വ​നി​ത​ക​ൾ, പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ​ബി​സി നോ​ണ്‍ ക്രീ​മി​ലെ​യ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ അ​ത​ത് കൗ​ണ്‍​സി​ലു​ക​ളു​ടെ താ​ഴെ​പ​റ​യു​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.
http://ccras.nic.in, http://ccryn.org, www.ccrum.res.in, http://ccrhindia.nic.in, www.siddhacouncil.com, http://ayush.gov.in .
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ആ​യി​രം രൂ​പ​യാ​ണ് ഫീ​സ്.
അവസാന തിയതി : ഒ​ക്ടോ​ബ​ർ 03

Tagsayush
Share: