ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

താൽപര്യമുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 22ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മുൻഗണനാ വിഭാഗക്കാരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും.

ഫോൺ: 0497 2835183.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ : നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത.

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 22ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോൺ: 9400006493.

എംപ്ലോയബിലിറ്റി സികിൽ : ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സികിൽ വിഷയം പഠിപ്പിക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

എം ബി എ/ ബിരുദം/ ഡി ജി ടി സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സികിൽ വിഷയത്തിൽ ഷോർട്ട് ടേം ടി ഒ ടി കോഴ്സോടുകൂടിയ ഡിപ്ലോമ യോഗ്യതയുള്ള ജനറൽ വിഭാഗത്തിലെ (മുൻഗണനേതര) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമയി ജൂൺ 21ന് രാവിലെ 10.30ന് ഐ ടി ഐയിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ: 04972835987

Share: